പ്രകാശിക ഉപകരണം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചിത്രങ്ങളെ വ്യക്തമായി നിരീക്ഷിക്കുന്നതിനായി പ്രകാശതരംഗങ്ങളെ മെച്ചപ്പെടുത്തുകയോ, പ്രകാശതരംഗങ്ങളുടെ (ഫോട്ടോണുകളുടെ) ഗുണഗണങ്ങളെക്കുറിച്ച് പഠിക്കുന്നതിന് അവയെ വിശകലനം ചെയ്യുകയോ ചെയ്യുന്ന ഉപാധികളാണ് പ്രകാശികോപകരണങ്ങൾ.
ബിംബ ബൃഹത്കരണം
[തിരുത്തുക]ആദ്യകാല പ്രകാശിക ഉപകരണങ്ങൾ വിദൂരവസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ദൂരദർശിനികളും ചെറിയവസ്തുക്കളെ വലുതായിക്കാണാനുള്ള സൂക്ഷ്മ ദർശിനികളും ആയിരുന്നു. ഗലീലിയോയുടെയും ല്യൂവൻഹോക്കിന്റെയും കാലങ്ങൾ മുതൽ ഈ ഉപകരണങ്ങൾ പുരോഗതി പ്രാപിക്കുകയും ഉപയോഗം വൈദ്യുതകാന്തികരാജിയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ബൈനോക്കുലർ, ഛായാഗ്രാഹി തുടങ്ങിയവയെല്ലാം ഈ വർഗ്ഗത്തിൽപ്പെട്ട ഉപകരണങ്ങളാണ്.
വിശകലനം
[തിരുത്തുക]മറ്റൊരുവർഗം പ്രകാശികോപകരണങ്ങൾ പ്രകാശത്തിന്റെയോ പ്രകാശിക വസ്തുക്കളുടെയോ സ്വഭാവസവിശേഷതകൾ വിശകലനം ചെയ്യാനുപയോഗിക്കുന്നു. ഉദാഹരണങ്ങൾ താഴെക്കൊടുത്തിരിക്കുന്നു:
- ഇന്റെർഫെറോമീറ്റർ - പ്രകാശതരംഗങ്ങളുടെ ഇന്റെർഫെറൻസ് പ്രത്യേകതകൾ അളക്കുന്നതിനുപയോഗിക്കുന്നു.
- ഫോട്ടോമീറ്റർ - പ്രകാശതീവ്രതയളക്കുന്നതിനുപയോഗിക്കുന്നു.
- പൊളാരിമീറ്റർ - പോളറൈസ് ചെയ്ത പ്രകാശത്തിന്റെ ഡിസ്പേർഷനോ റൊട്ടേഷനോ അളക്കുന്നതിനുപയോഗിക്കുന്നു.
- റിഫ്ലെക്റ്റോമീറ്റർ - ഒരു പ്രതലത്തിന്റെയോ വസ്തുവിന്റെയോ ദർപ്പണസ്വഭാവം അളക്കുന്നതിനുപയോഗിക്കുന്നു.
- അപവർത്തനമാപിനി അഥവാ റിഫ്രാക്റ്റോമീറ്റർ - ഏണെസ്റ്റ് അബ്ബെ കണ്ടുപിടിച്ച ഈ ഉപകരണം, വിവിധ വസ്തുക്കളുടെ അപവർത്തനാങ്കം അളക്കാനുപയോഗിക്കുന്നു.
- സ്പെക്ട്രോമീറ്റർ അഥവാ മോണോക്രോമേറ്റർ - രാസ/പദാർത്ഥ പരിശോധനകൾക്കായി പ്രകാശസ്പ്രെക്ട്രത്തിലെ ഒരു പ്രത്യേക മേഖല അളക്കുന്നതിനോ നിർമ്മിക്കുന്നതിനോ ഉപയോഗിക്കുന്നു.
- ഓട്ടോകോളിമേറ്റർ - കോണീയ ഡിഫ്ലെക്ഷൻ അളക്കുന്നതിനുപയോഗിക്കുന്നു.
- വെർട്ടോമീറ്റർ - കണ്ണടകൾ, കോൺടാക്റ്റ് ലെൻസുകൾ, ഭൂതക്കണ്ണാടികൾ തുടങ്ങിയവയുടെ റിഫ്രാക്റ്റീവ് പവർ കണക്കാക്കാനുപയോഗിക്കുന്നു.