ട്രിയെസ്റ്റെ
Trieste | ||
---|---|---|
Comune di Trieste | ||
A collage of Trieste showing the Piazza Unità d'Italia (formerly known as Piazza Grande; top left), the Castello Miramare, the Teatro Giuseppe Verdi and the Trieste Stock Exchange | ||
| ||
Country | Italy | |
Region | Friuli-Venezia Giulia | |
Province | Trieste (TS) | |
Frazioni | Banne (Bani), Barcola (Barkovlje), Basovizza (Bazovica), Borgo San Nazario, Cattinara (Katinara), Conconello (Ferlugi), Contovello (Kontovel), Grignano (Grljan), Gropada (Gropada), Longera (Lonjer), Miramare (Miramar), Opicina (Opčine), Padriciano (Padriče), Prosecco (Prosek), Santa Croce (Križ), Servola (Škedenj), Trebiciano (Trebče), Trieste (Trst) | |
• Mayor | Roberto Dipiazza (Forza Italia) | |
• ആകെ | 84 ച.കി.മീ.(32 ച മൈ) | |
ഉയരം | 2 മീ(7 അടി) | |
(April 30, 2009) | ||
• ആകെ | 2,05,374 | |
• ജനസാന്ദ്രത | 2,400/ച.കി.മീ.(6,300/ച മൈ) | |
Demonym(s) | Triestini | |
സമയമേഖല | UTC+1 (CET) | |
• Summer (DST) | UTC+2 (CEST) | |
Postal code | 34100 | |
Dialing code | 040 | |
Patron saint | San Giusto | |
Saint day | November 3 | |
വെബ്‌സൈറ്റ് | ഔദ്യോഗിക വെബ്‌സൈറ്റ് |
ഉത്തര-പൂർവ ഇറ്റലിയിലെ ഒരു നഗരവും പ്രവിശ്യയും. ടെർഗെസ്തെ (Tergeste) എന്നായിരുന്നു പ്രാചീന നാമം. ഫ്രിയുലി വെനസീയ ഗ്വീയുലിയ (Friuli-Venezia Giulia) പ്രദേശത്തിന്റെ തലസ്ഥാനമായ ട്രിയെസ്റ്റെ, ഈസ്റ്റ്രിയൻ ഉപദ്വീപിന്റെ വ. പ. -ൻ തീരത്ത് വെനീസിന് 112 കി. മീ. വ. കി. സ്ഥിതിചെയ്യുന്നു. ഇറക്കുമതി ഉത്പന്നങ്ങൾക്ക് നികുതി ചുമത്താത്ത സ്വതന്ത്ര തുറമുഖമാണ് ഈ നഗരം. ജനസംഖ്യ: 2,23,611 (1995).
ട്രിയെസ്റ്റെ ഉൾക്കടലിൽ നിന്നും ക്രമേണ ഉയർന്നു നിൽക്കുന്ന രൂപത്തിലാണ് ട്രിയെസ്റ്റെ നഗരത്തിന്റെ ഭൂപ്രകൃതി. സാൻ ഗിയുസ്തോ (San Giusto) കുന്നും അതിനടുത്തുള്ള മലനിരകളും ചെറുനദികളും കടന്ന് കാസ്റ്റ് പീഠഭൂമിയിലെ തരിശുഭൂമി വരെ ഈ നഗരം വ്യാപിച്ചിരിക്കുന്നു. മിതോഷ്ണ കാലാവസ്ഥയാണ് ട്രിയെസ്റ്റെയിലേത്. എന്നാൽ മഞ്ഞുകാലത്ത് ഉത്തര-പൂർവദിശയിൽ വീശുന്ന 'ബോറ' (Bora) എന്ന ശീതക്കാറ്റ് ഇവിടെ നാശനഷ്ടങ്ങൾ വരുത്താറുണ്ട്.
1924-ൽ സ്ഥാപിച്ച ട്രിയെസ്റ്റെ സർവകലാശാലയും ധാരാളം മ്യൂസിയങ്ങളും ഈ നഗരത്തിലുണ്ട്. ട്രിയെസ്റ്റെയിലെ മെച്ചപ്പെട്ട തുറമുഖ സൗകര്യങ്ങളും കപ്പൽ നിർമ്മാണവുമാണ് ഇവിടത്തെ ജനജീവിതത്തെ നിയന്ത്രിക്കുന്ന മുഖ്യഘടകങ്ങൾ. സൂയസ് കനാൽ ഗതാഗതത്തിനായി തുറന്നതോടെ ട്രിയെസ്റ്റെ മെഡിറ്ററേനിയൻ മേഖലയിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നായിമാറി. റോമൻ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന കസ്റ്റംസ് തുറമുഖം, 1868-നും 83-നും മധ്യേ പണികഴിപ്പിച്ച പഴയ ഫ്രീപോർട്ട്, 1900-ത്തിനുശേഷം നിർമിച്ച പുതിയ ഫ്രീ പോർട്ട് എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഈ തുറമുഖത്തിനുണ്ട്. ഒന്നാം ലോകയുദ്ധത്തിനുശേഷം ഗണ്യമായ പുരോഗതി നേടിയ ഇവിടത്തെ കപ്പൽ നിർമ്മാണ കേന്ദ്രം രണ്ടാം ലോകയുദ്ധാനന്തരം നഗരത്തിനുണ്ടായ സാമ്പത്തിക പുരോഗതിയിൽ സുപ്രധാനമായ പങ്കുവഹിച്ചു. നിരവധി പ്രാദേശിക ഇരുമ്പുരുക്കു ശാലകൾ, എണ്ണശുദ്ധീകരണകേന്ദ്രങ്ങൾ, ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ മുതലായവ ട്രിയെസ്റ്റെ തുറമുഖത്തെയും കപ്പൽനിർമ്മാണ കേന്ദ്രത്തെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
പ്രധാന വ്യവസായങ്ങൾ
[തിരുത്തുക]- എണ്ണ സംസ്കരണം,
- ചണവസ്ത്ര അനുബന്ധ ഉത്പന്നങ്ങൾ
- പെയിന്റ്,
- വിവിധതരം ലഹരി പാനീയങ്ങളുടെ നിർമ്മാണവുമാണ്
ഉൽപ്പാദനം
[തിരുത്തുക]- മത്സ്യമാണ് ഇവിടത്തെ ഒരു പ്രധാന ആഹാരയിനവും കയറ്റുമതി വിഭവവും.
- ട്രിയെസ്റ്റെയിലെ മുന്തിരിത്തോപ്പുകൾ നല്ലയിനം മുന്തിരി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇവിടത്തെ കാർഷികോത്പാദനം ആഭ്യന്തരോപയോഗത്തിനുപോലും തികയുന്നില്ല.
ചരിത്രം
[തിരുത്തുക]പ്രാചീനകാലം മുതൽ ജനവാസമുണ്ടായിരുന്ന പ്രദേശമായിരുന്നു ട്രിയെസ്റ്റെ. പില്ക്കാലത്ത് ഇത് ഒരു റോമൻ കോളനിയായി വളർന്നു. റോമാക്കാർ ഇവിടെ ഒരു തുറമുഖം നിർമിച്ചിരുന്നു. എ.ഡി. 5-ാം ശ.-ത്തിൽ റോമൻ സാമ്രാജ്യം ശിഥിലമായതോടെ ഓസ്ട്രോഗോത്തുകൾ ഈ പ്രദേശം കയ്യടക്കി. 6-ാം ശ.-ത്തിൽ ട്രിയെസ്റ്റെ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. 8-ാം ശ.-മായപ്പോൾ കുറച്ചുകാലം ലൊംബാർഡുകളുടെ കൈവശമായിരുന്നു ട്രിയെസ്റ്റെ. 788-ൽ ഈ സ്ഥലം ഷാർലമെയ് ൻ ന്റെ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ലോഥർ രാമൻ പ്രാദേശിക ബിഷപ്പിന്റെ കീഴിൽ 948-ൽ ട്രിയെസ്റ്റെയ്ക്ക് സ്വയംഭരണസ്വാതന്ത്ര്യം അനുവദിച്ചു. 1202-ൽ വെനീസിന്റെ മേല്ക്കോയ്മയിലാകുന്നതുവരെ ഈ സ്വയംഭരണം നിലനിന്നു. 1380-ൽ വീണ്ടും സ്വതന്ത്രമായി. തുടർന്ന് 1382-ൽ ആസ്റ്റ്രിയയുടെ സംരക്ഷണം സ്വീകരിച്ചു. ആസ്റ്റ്രിയയിലെ ചാൾസ് ആറാമൻ 1719-ൽ ഒരു തുറമുഖമായി ഇതിനെ നിലനിർത്തിയതോടെ ഈ പ്രദേശം ഏറെ അഭിവൃദ്ധി പ്രാപിച്ചു. തുടർന്ന് ഒന്നാം ലോകയുദ്ധം വരെ ആസ്റ്റ്രിയയുടെ ഭാഗമായാണ് വർത്തിച്ചതെങ്കിലും ഇടയ്ക്ക് 1797 മുതൽ 1805 വരെയും 1809 മുതൽ 13 വരെയും ഫ്രാൻസിന്റെ ഭാഗമായിരുന്നു. സൂയസ് കനാൽ തുറന്നതോടെ മധ്യയൂറോപ്പിലെ എല്ലാ രാജ്യങ്ങൾക്കും പ്രാപ്യമായ ഒരു പ്രധാന തുറമുഖനഗരമായി ട്രിയെസ്റ്റെ വളർന്നു. ഇറ്റാലിയൻ ദേശീയ സമര(ഇറിഡെന്റിസം)ത്തെ തുടർന്ന് സ്വതന്ത്ര തുറമുഖമെന്ന ട്രിയെസ്റ്റെയുടെ പദവിക്ക് ആസ്ട്രിയ 1819-ൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒന്നാം ലോകയുദ്ധാനന്തരം ട്രിയെസ്റ്റെ ഇറ്റലിയുടെ ഭാഗമായി മാറി. രണ്ടാം ലോകയുദ്ധത്തിൽ യൂഗോസ്ലാവ് സേന 1945-ൽ ട്രിയെസ്റ്റെ പിടിച്ചടക്കി. ട്രിയെസ്റ്റെയ്ക്കുവേണ്ടി ഇറ്റലിയും യൂഗോസ്ലാവിയയും അവകാശമുന്നയിച്ചപ്പോൾ സമീപപ്രദേശങ്ങൾകൂടി ചേർത്തുകൊണ്ട് 'ഫ്രീ ടെറിട്ടറി ഒഫ് ട്രിയെസ്റ്റെ' എന്ന പേരിലുള്ള മേഖലയാക്കി മാറ്റുകയും ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്തിനെ 'എ' മേഖലയെന്നും തെക്കുഭാഗത്തിനെ 'ബി' മേഖലയെന്നും വിഭജിച്ച് യഥാക്രമം ആംഗ്ലോ-അമേരിക്കൻ ഭരണപ്രദേശവും യൂഗോസ്ലാവ് ഭരണ പ്രദേശവുമാക്കി മാറ്റി. 1954-ൽ തർക്കം പരിഹരിച്ചതോടെ 'ബി' മേഖലയും 'എ' മേഖലയിലെ ചില പ്രദേശങ്ങളും യൂഗോസ്ലാവിയയ്ക്കും 'എ' മേഖലയിലെ ബാക്കി ഭാഗങ്ങൾ ഇറ്റലിക്കും ലഭ്യമായി.
ചിത്രശാല
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Trieste - Photo Guide - (in Italian) - (pdf) Archived 2012-04-20 at the Wayback Machine.