Jump to content

ബാഡൻ-വ്യൂർട്ടംബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baden-Württemberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാഡൻ വ്യൂർട്ടംബർഗ്

Baden-Württemberg
പതാക ബാഡൻ വ്യൂർട്ടംബർഗ്
Flag
ഔദ്യോഗിക ചിഹ്നം ബാഡൻ വ്യൂർട്ടംബർഗ്
Coat of arms
CountryGermany
Capitalസ്റ്റുട്ട്ഗാർട്ട്
ഭരണസമ്പ്രദായം
 • മിനിസ്റ്റർ-പ്രസിഡന്റ്വിൻഫ്രീഡ് ക്രെറ്റ്ഷ്മാൻ (ഗ്രീൻസ്)
 • Governing partyക്രിസ്റ്റ്യൻ ഡെമോക്രറ്റിക് പാർട്ടി/ഗ്രീൻസ്
 • Votes in Bundesrat{{{votes}}} (of 69)
വിസ്തീർണ്ണം
 • Total35,751 ച.കി.മീ.(13,804 ച മൈ)
ജനസംഖ്യ
 (2017)[1]
 • Total11,023,424
 • ജനസാന്ദ്രത310/ച.കി.മീ.(800/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO കോഡ്{{{iso region}}}
GDP/ Nominal€ €477/ $561 ബില്ല്യൺ billion (2016) [2]
GDP per capita€ €42,000/ $49,400 (2015)
NUTS Region{{{NUTS}}}
വെബ്സൈറ്റ്baden-wuerttemberg.de

ജർമനിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ് (Baden-Württemberg). 35,751 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1.1 കോടി ജനസംഖ്യയുമായി ജർമനിയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ്. വലിപ്പത്തിൽ ഏകദേശം കേരളത്തോളം വരും ഈ പ്രവിശ്യ. വികസനത്തിലും മറ്റു സാമൂഹിക സാമ്പത്തിക സൂചികകളിലും മുന്നിൽ നിൽക്കുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം പ്രധാന വാണിജ്യ നഗരമായ സ്റ്റുട്ട്ഗാർട്ട് ആണ്. മാൻഹൈം, കാൾസ്റൂഹെ, ഫ്രൈബുർഗ് എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ. ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ച് 1952-ൽ ആണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ജർമൻ സംസ്ഥാനങ്ങളായ റീൻലാൻഡ് പലാറ്റിനേറ്റ്, ഹെസ്സൻ, ബവേറിയ എന്നിവയുമായി ബാഡൻ-വ്യൂർട്ടംബർഗ് അതിർത്തി പങ്കിടുന്നു. ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന നഗരങ്ങൾ നെക്കാർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. സ്റ്റുട്ട്ഗാർട്ട്, ട്യൂബിൻഗൻ, ഹൈൽബ്രോൺ, ഹൈഡൽബർഗ്, മാൻഹൈം എന്നിവയിലൂടെ നെക്കാർ കടന്നുപോകുന്നു. റൈൻ നദി പടിഞ്ഞാറ് അതിർത്തിയും തെക്കൻ അതിർത്തിയിലെ വലിയ ഭാഗവും രൂപീകരിക്കുന്നു. സംസ്ഥാനത്തിന്റെ മുഖ്യ പർവത നിരകളായ ബ്ലാക്ക് ഫോറസ്റ്റ് (ഷ്വാർസ് വാൽഡ്) അപ്പർ റൈൻ താഴ്വരയുടെ കിഴക്കുഭാഗത്തേയ്ക്ക് സ്ഥിതി ചെയ്യുന്നു. നെക്കാർ, ബ്ലാക്ക് ഫോറസ്റ്റ്, ഡാന്യൂബ് എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷ്വാബിയൻ ആൽബ്സ് യൂറോപിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകമായ കോൺസ്റ്റൻസ് (ജർമൻ: ബോഡൻ സേ) ബാഡൻ-വ്യൂർട്ടംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ബവേറിയ എന്നീ പ്രദേശങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത് ബാഡൻ-വ്യൂർട്ടംബർഗിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നാണ്.

രാഷ്ട്രീയം

[തിരുത്തുക]

ഭരണ സംവിധാനം

[തിരുത്തുക]
സ്റ്റുട്ട്ഗാർട്ട്
കാൾസ്റൂഹെ
ഹൈഡൽബർഗ്
ഫ്രൈബുർഗ്
മാൻഹൈം
ഉൽമ്
ബാഡൻ-ബാഡൻ

ബാഡൻ-വ്യൂർട്ടംബർഗ് മുപ്പത്തഞ്ചു ജില്ലകളും (ജർമൻ: ലാൻഡ്ക്രയിസ്), ഒൻപത് സ്വതന്ത്ര നഗരങ്ങളും (സ്റ്റാഡ്റ്റ്ക്രയിസ്) ആയി തിരിച്ചിരിക്കുന്നു. ഇവയെല്ലാം നാലു ഭരണാധികാര ജില്ലകളായി (റെഗീറുങ്ങ്സ്-ബെസിർക്) തിരിച്ചിരിക്കുന്നു: സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ, ഫ്രൈബുർഗ്, ട്യൂബിൻഗൻ.


Map

  1. ആൽബ്-ഡൊണാവ്
  2. ബിബെറാഖ്
  3. ബോഡൻസേ
  4. ബ്യോബ്ലിൻഗൻ
  5. ബ്രൈസ്ഗാവ്-ഹോക്സ്ഷ്വാർസ്വാൽഡ്
  6. കാല്വ്
  7. കോൺസ്റ്റൻസ്
  8. എമ്മെൻഡിൻഗൻ
  9. എൻസ്
  10. എസ്സ്ലിൻഗൻ
  11. ഫ്രോയിഡൻസ്റ്റാഡ്റ്റ്
  12. ഗ്യോപ്പിൻഗൻ
  13. ഹൈഡൻഹൈം
  14. ഹൈൽബ്രോൺ
  15. ഹോഹൻലോഹെ
  16. കാൾസ്റൂഹെ
  17. ല്യോറാഖ്
  18. ലൂഡ്വിഗ്സ്ബുർഗ്
  1. മൈൻ-ടൗബർ
  2. നെക്കാർ-ഓഡൻവാൽഡ്-ക്രൈസ്
  3. ഓർടൻനാവ് ക്രൈസ്
  4. ഓസ്റ്റാൽബ് ക്രൈസ്
  5. റാസ്റ്റാറ്റ്
  6. റാവൻസ്ബുർഗ്
  7. റെംസ്-മുറ്-ക്രൈസ്
  8. റോയ്ട്ട്ലിൻഗൻ
  9. റൈൻ-നെക്കാർ-ക്രൈസ്
  10. റോട്ട്വൈൽ
  11. ഷ്വേബിഷ് ഹാൾ
  12. ഷ്വാർസ്വാൽഡ്-ബാർ-ക്രൈസ്
  13. സിഗ്മാറിൻഗൻ
  14. ട്യൂബിൻഗൻ
  15. ടുട്ട്ലിൻഗൻ
  16. വാൽഡ്ഷുട്
  17. സൊല്ലെൻആൽബ്ക്രൈസ്

35 ജില്ലകൾക്കു പുറമെ ഇവയിലൊന്നും പെടാത്ത ഒൻപത് അധിക സ്വതന്ത്ര നഗരങ്ങൾ താഴെ പറയുന്നവയാണ്.

കോഡ് നഗരം വിസ്തീർണ്ണം
(ച.കി.മീ)
ജനസംഖ്യ
2007
ജനസംഖ്യ
2017
ഭരണമേഖല
A ബാഡൻ-ബാഡൻ 140.18 54,853 54,718 കാൾസ്റൂഹെ
B ഫ്രൈബുർഗ് 153.06 219,430 229,636 ഫ്രൈബുർഗ്
C ഹൈഡൽബർഗ് 108.83 145,311 160,601 കാൾസ്റൂഹെ
D ഹൈൽബ്രോൺ 99.88 121,627 125,113 സ്റ്റുട്ട്ഗാർട്ട്
E കാൾസ്റൂഹെ 173.46 288,917 311,919 കാൾസ്റൂഹെ
F മാൻഹൈം 144.96 309,795 307,997 കാൾസ്റൂഹെ
G പ്ഫോർസ്ഹൈം 98.02 119,423 124,289 കാൾസ്റൂഹെ
H സ്റ്റുട്ട്ഗാർട്ട് 207.35 597,176 632,743 സ്റ്റുട്ട്ഗാർട്ട്
I ഉൽമ് 118.69 121,434 125,596 ട്യൂബിൻഗൻ

ജനങ്ങൾ

[തിരുത്തുക]

10,486,660 ആണ് ബാഡൻ-വ്യൂർട്ടംബർഗിലെ ജനസംഖ്യ: 5,354,105 സ്ത്രീകളും 5,132,555 പുരുഷന്മാരും . 2006 ൽ 1000 ജനസംഖ്യയ്ക്ക് 8.61 എന്ന ജനനനിരക്കും 1000 ൽ 8.60 എന്ന മരണനിരക്കും തുല്യമായിരുന്നു. 14.87 ശതമാനം ജനസംഖ്യ 15 വയസ്സിനു താഴെയായിരുന്നു, 65 വയസിനും അതിനുമുകളിലും പ്രായമുള്ളവരുടെ ജനസംഖ്യ 18.99 ശതമാനമായിരുന്നു.

ബാഡൻ-വ്യൂർട്ടംബർഗ് എക്കാലവും കുടിയേറ്റക്കാരെ ആകർഷിച്ചിരുന്നു. ജർമനിയുടെ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ 2013 ലെ കണക്കനുസരിച്ച്, ജനസംഖ്യയിൽ ഏതാണ്ട് 28% പേരും മൈഗ്രേഷൻ പശ്ചാത്തലമുള്ളവരാണ്; ദേശീയ ശരാശരിയായ 21 ശതമാനത്തെക്കാളും കൂടുതലാണിത്. ഹാംബർഗ്, ബ്രെമെൻ എന്നീ നഗരങ്ങൾ ഒഴികെ മറ്റെല്ലാ ജർമൻ സംസ്ഥാനങ്ങളെക്കാളും ഉയർന്നതാണ് ബാഡൻ-വ്യൂർട്ടംബർഗിലെ ഇമ്മിഗ്രന്റ്സിന്റെ അനുപാതം. 2014 ലെ കണക്കനുസരിച്ച് ജനസംഖ്യയിലെ 9,355,239 പേർ ജർമ്മൻ പൗരന്മാരും 1,131,421 പേർ വിദേശികളും ആണ്.

 
Largest cities or towns in ബാഡൻ-വ്യൂർട്ടംബർഗ്
Rank Regierungsbezirk Pop.
സ്റ്റുട്ട്ഗാർട്ട്
സ്റ്റുട്ട്ഗാർട്ട്
മാൻഹൈം
മാൻഹൈം
1 സ്റ്റുട്ട്ഗാർട്ട് സ്റ്റുട്ട്ഗാർട്ട് 613,392 കാൾസ്റൂഹെ
കാൾസ്റൂഹെ
ഫ്രൈബുർഗ്
ഫ്രൈബുർഗ്
2 മാൻഹൈം കാൾസ്റൂഹെ 314,931
3 കാൾസ്റൂഹെ കാൾസ്റൂഹെ 297,488
4 ഫ്രൈബുർഗ് ഫ്രൈബുർഗ് 229,144
5 ഹൈഡൽബർഗ് കാൾസ്റൂഹെ 149,633
6 ഹൈൽബ്രോൺ സ്റ്റുട്ട്ഗാർട്ട് 124,257
7 ഉൽമ് ട്യൂബിൻഗൻ 123,672
8 പ്ഫോർസ്ഹൈം കാൾസ്റൂഹെ 120,709
9 റോയ്ട്ട്ലിൻഗൻ ട്യൂബിൻഗൻ 112,735
10 എസ്സ്ലിൻഗൻ സ്റ്റുട്ട്ഗാർട്ട് 92,629

1534-ലെ നവീകരണത്തിനു ശേഷം വ്യൂർട്ടംബർഗിന്റെ മധ്യ-ഉത്തര മേഖലകളിൽ പരമ്പരാഗതമായി പ്രൊട്ടസ്റ്റന്റ് (പ്രത്യേകിച്ച് ലൂഥറൻ) വിശ്വാസികളാണ് കൂടുതൽ. ബാഡന്റെ വടക്ക്-പടിഞ്ഞാറ് ഭാഗം (ഹൈഡൽബർഗ് ഉൾപ്പെടുന്ന പ്രദേശം) കാല്വിനിസത്തിന്റെ സ്വാധീന മേഖലകളായിരുന്നു. അപ്പർ സ്വാബിയ, അപ്പർ നെക്കാർ താഴ്വര, ബാഡന്റെ തെക്കുഭാഗം എന്നീ പ്രദേശങ്ങൾ പ്രധാനമായും റോമൻ കത്തോലിക്കുമാണ്. മുസ്ലിംകൾ പ്രധാനമായും തുർക്കി, സിറിയ, കൊസോവോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.

ബാഡൻ-വ്യൂർട്ടംബർഗിലെ മതങ്ങൾ, 2011[3]
മതം ശതമാനം
റോമൻ കത്തോലിക്കർ
37%
പ്രൊട്ടസ്റ്റന്റുകൾ
33%
മുസ്‌ലിംകൾ
6%
മറ്റു മതസ്ഥരും നാസ്തികരും
24%

ബാഡൻ-വ്യൂർട്ടംബർഗിലെ വിദേശികൾ പ്രധാനമായും ചുവടെ പറയുന്ന രാജ്യക്കാരാണ്. കൂടാതെ ചെറിയ ഒരു ന്യൂനപക്ഷം ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വരുന്നവരാണ്.

 തുർക്കി 257,310
 ഇറ്റലി 182,185
 റൊമാനിയ 131,000
 ക്രൊയേഷ്യ 109,500
 പോളണ്ട് 84,340
 ഗ്രീസ് 81,150
 സിറിയ 73,705
 കൊസോവോ 55,235
 ഹംഗറി 50,025
 സെർബിയ 41,445
 ബൾഗേറിയ 38,035
 ബോസ്നിയ ഹെർസെഗോവിന 37,125
 ഇറാഖ് 29,905
 ഫ്രാൻസ് 29,880
 റഷ്യ 29,860
 പോർച്ചുഗൽ 29,515
 ഓസ്ട്രിയ 27,045
 സ്പെയിൻ 25,195
 അഫ്ഗാനിസ്താൻ 23,215
 ചൈന 21,465

ടൂറിസം

[തിരുത്തുക]

ബാഡൻ-വ്യൂർട്ടംബർഗ് ഒരു ജനപ്രിയ അവധിക്കാല പ്രദേശമാണ്. നിരവധി ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമായ സ്റ്റുട്ട്ഗാർട്ട് പ്രകൃതിരമണീയവും അതേസമയം തന്നെ ഒരു ആധുനിക വ്യാവസായിക നഗരവുമാണ്. നഗരത്തിന്റെ വാസ്തുവിദ്യയും അന്തരീക്ഷവും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. പ്രധാനമായും നഗരത്തിന്റെ ഉള്ളിലെ പാർക്കുകളും (ഷ്ലോസ്സ്പാർക്ക്, കില്ലേർസ്ബർഗ്), ചരിത്രപരമായ വിൽഹെൽമ മൃഗശാലയും, കൊട്ടാരങ്ങളും (ഷ്ലോസ്സ്പ്ലാറ്റ്സ്, കാസിൽ സോളിറ്റ്യൂഡ് പോലെയുള്ളവ), ബാഡ് കൻസ്റ്റാറ്റിലെ റോമൻ മിനറൽ സ്പ്രിംഗ് ബാത്തും, മ്യൂസിയങ്ങളും (ലാൻഡസ് മ്യൂസിയം, ബെൻസ് മ്യൂസിയം, പോർഷെ മ്യൂസിയം), അതുപോലെതന്നെ സാംസ്കാരിക പരിപാടികളും (തിയറ്റർ, ഓപ്പറ) മുന്തിരിത്തോട്ടങ്ങളും ധാരാളം ടൂറിസ്റ്റുകളെ സ്റ്റുട്ട്ഗാർട്ടിലേക്ക് ആകർഷിക്കുന്നു. ജർമനിയിലെ നഗരപ്രദേശത്ത് മുന്തിരിത്തോട്ടങ്ങളുള്ള ഒരേയൊരു പ്രധാന നഗരമാണ് സ്റ്റുട്ട്ഗാർട്ട്.

ആൽബർട്ട് ഐൻസ്റ്റൈൻറ്റെ ജന്മസ്ഥലമായ ഉലമിലെ ചർച്ച് ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതാണ്. സ്പാകളും കസിനോകളും ഉള്ള ബാഡൻ-ബാഡൻ; പ്രാചീന സർവ്വകലാശാലകളും നെക്കാർ തീരത്തെ കോട്ടകളും സ്ഥിതി ചെയ്യുന്ന ഹൈഡൽബർഗ്, ട്യൂബിൻഗൻ നഗരങ്ങൾ; ലൂഡ്വിഗ്സ്ബുർഗ്, കാൾസ്റൂഹെ നഗരങ്ങൾ എന്നിവയെല്ലാം ടൂറിസ്റ്റുകലുടെ ഇഷ്ട സ്ഥലങ്ങളാണ്. പ്രാചീന ആശ്രമങ്ങൾ സ്ഥിതി ചെയ്യുന്ന റൈഷെനാവ് ദ്വീപ്, മൗൾബ്രോൺ (രണ്ടിനും ലോകപൈതൃകസ്ഥാനം), ബേബെൻഹൗസൻ ആബെ എന്നിവ ബാഡൻ-വ്യൂർട്ടംബർഗിലാണ്. വിശുദ്ധ റോമാസാമ്രാജ്യത്തിലെ സ്വതന്ത്ര നഗരങ്ങളായ (ജർമ്മൻ: Freie und Reichsstädte) ബീബെറാഖ്, എസ്സ്ലിൻഗൻ, ഹൈൽബ്രോൺ, റാവൻസ്ബുർഗ്, റോയ്ട്ട്ലിൻഗൻ, ഷ്വേബിഷ് ഹാൾ എന്നിവയും ജർമ്മനിയിലെ തെക്കേയറ്റത്തെയും ഏറ്റവും തെളിഞ്ഞതുമായ ഫ്രൈബുർഗ് നഗരവും ബാഡൻ-വ്യൂർട്ടംബർഗിൽ സ്ഥിതി ചെയ്യുന്നു.

ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന ടൂറിസ്റ്റ് ആകർഷണം ബ്ലാക്ക് ഫോറസ്റ്റ് ആണ്. ശൈത്യ കാലത്ത് സ്കീയിങിനായും വേനൽ കാലത്ത് ഹൈകിങിനായും അനവധി പേർ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്തേക്കെത്തുന്നു. അപ്പർ നെക്കാർ താഴ്വരയുടെ ഗ്രാമപ്രദേശങ്ങളും (റോട്ട്വൈലിലെ കാർണിവൽ പ്രസിദ്ധം); ഡാന്യൂബ് താഴ്വരയിലെ ഷ്വാബിയൻ ആൽബും (ഹോഹൻസോള്ളേൺ കോട്ട, സിഗ്മറിംഗൻ കോട്ട എന്നിവ); അപ്പർ റൈൻ താഴ്വര; കോൺസ്റ്റൻസ് തടാകം (ജർമ്മൻ: Bodensee; യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകം; ഇതിനടുത്ത കോൺസ്റ്റൻസ്, മീർസ്ബർഗ് പട്ടണങ്ങൾ പുരാതനകാലത്ത് ബിഷപ് കൗൺസിൽ യോഗങ്ങൾ നടന്നിരുന്ന നഗരങ്ങളാണ്); നവീനശിലായുഗകാല ഗ്രാമമായ ഉൺടറൂൾഡിൻഗൻ; മൈനാവിലെ ഫ്ലവർ ദ്വീപ്, സെപ്പലിൻ ആകാശക്കപ്പലിന്റെ ജന്മദേശമായ ഫ്രീഡ്രിക്ഷാഫൻ എന്നീ സ്ഥലങ്ങളും പ്രസിദ്ധം.

വസന്തകാലത്തും ശരത്കാലത്തും (ഏപ്രിൽ / മെയ്, സെപ്തംബർ / ഒക്ടോബർ) ബിയർ ഉത്സവങ്ങൾ (രസകരമായ മേളകൾ) സ്റ്റുട്ട്ഗാറ്ട്ടിലെ കാൻസ്റ്റാറ്റർ വാസനിലെ നടക്കുന്നു. മ്യൂനിക്കിലെ ഒക്ടോബർഫെസ്റ്റിന് ശേഷം ഏറ്റവും വലിയ ഉൽസവമാണ് കാൻസ്റ്റാറ്റർ ഫോക്സ്ഫെസ്റ്റ്. നവംബറിലും ഡിസംബറിനും നടക്കുന്ന ക്രിസ്തുമസ് വിപണികൾ എല്ലാ പ്രധാന പട്ടണങ്ങളിലും ഒരു ടൂറിസ്റ്റ് ആകർഷണം ആണ്. ഇവയിൽ ഏറ്റവും വലുത് ക്രിസ്മസിന് മുമ്പുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ സ്റ്റുട്ട്ഗാർട്ട് ഷ്ലോസ്സ്പ്ലാറ്റ്സിൽ നടക്കുന്ന ക്രിസ്തുമസ് വിപണിയാണ്.

മാൻഹൈമിൽ നിന്ന് ഹൈഡൽബർഗ്, വീസ്ലോഖ് വഴി പ്ഫോർസ്ഹൈം വരെയുള്ള 194 കി.മീ. റോഡ് വശ്യമനോഹരമായ യാത്ര സമ്മാനിക്കുന്നു. കാൾ ബെൻസിന്റെ പത്നിയായ ബെർത്ത ബെൻസ് 1888 ഓഗസ്റ്റ് മാസത്തിലുടനീളം നടത്തിയ ലോകത്തിലെ കാറിലൂടെയുള്ള ആദ്യ ദീർഘദൂര യാത്രയുടെ സ്മരണാർത്ഥം ഈ പാത ബെർത്താ ബെൻസ് മെമ്മോറിയൽ റൂട്ട് എന്നു നാമകരണം ചെയ്തിരുക്കുന്നു.

വിദ്യഭ്യാസം

[തിരുത്തുക]

യൂറോപ്പിലെ തന്നെ ഏറ്റവും പ്രാചീനവും പ്രശസ്തവുമായ ഹൈഡൽബെർഗ് സർവകലാശാല (1386 ൽ സ്ഥാപിക്കപ്പെട്ടത്, ആധുനിക ജർമ്മനിയിലെ ഏറ്റവും പുരാതനമായ സർവ്വകലാശാല), ഫ്രൈബുർഗ് സർവകലാശാല (1457 ൽ സ്ഥാപിതമായത്), ട്യൂബിൻഗൻ സർവകലാശാല (1477-ൽ സ്ഥാപിതമായത്) എന്നിവ സ്ഥിതി ചെയ്യുന്നത് ബാഡൻ-വ്യൂർട്ടംബർഗിലാണ്. സ്റ്റുട്ട്ഗാർട്ട് സർവകലാശാല (1829 ൽ സ്ഥാപിതമായത്), കാൾസ്റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി (1825 ൽ സ്ഥാപിതമായത്) എന്നീ സർവകലാശാലകൾ സാങ്കേതിക വിദ്യാഭ്യാസ രംഗത്തു മികച്ചു നിൽക്കുന്നു. ജർമ്മനിയിലെ മികച്ച 9 സാങ്കേതിക സർവകലാശാലകളായ TU 9 ൽ ഇവ രണ്ടും ഉൾപ്പെട്ടിരിക്കുന്നു. ഇവ കൂടാതെ മാൻഹൈം, ഉലമ്, ഹോഹൻഹൈം എന്നിവിടങ്ങളിലെ സർവകലാശാലകളും, ഒരു ഡസനിലധികം ഹോക്ഷൂളേകളും അനവധി ഫോക്സ് ഹോക്ഷൂളേകളും മറ്റു സ്ഥാപനങ്ങളും ബാഡൻ-വ്യൂർട്ടംബർഗിൽ പ്രവർത്തിക്കുന്നു.

ജർമനിയിൽ അക്കാദമിക സ്ഥാപനങ്ങൾക്ക് ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ് (ബർലിൻ, ഹാംബുർഗ് എന്നീ നഗരങ്ങൾ ഒഴികെ).

അവലംബം

[തിരുത്തുക]
  1. "Bevölkerung nach Nationalität und Geschlecht am 31. Dezember 2017". Statistisches Landesamt Baden-Württemberg (in German). 2018.{{cite web}}: CS1 maint: unrecognized language (link)
  2. "State GDP". Portal of the Federal Statistics Office Germany. Archived from the original on 2011-05-24. Retrieved 2013-09-16.
  3. "Religionszugehörigkeit nach Bundesländern in Deutschland - Statista". Statista.
"https://ml.wikipedia.org/w/index.php?title=ബാഡൻ-വ്യൂർട്ടംബർഗ്&oldid=3788088" എന്ന താളിൽനിന്ന് ശേഖരിച്ചത്