Jump to content

വൗകെഷാ

Coordinates: 43°00′42″N 88°13′54″W / 43.01167°N 88.23167°W / 43.01167; -88.23167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൗകെഷാ, വിസ്കോൺസിൻ
സിറ്റി ഓഫ് വിസ്കോൺസിൻ
The Old Waukesha County Courthouse, the First Baptist Church of Waukesha, the Andrew Frame House, the Waukesha Post office, and the Milwaukee and Madison Railway Depot.
Location of Waukesha in Waukesha County, Wisconsin
Location of Waukesha in Waukesha County, Wisconsin
Coordinates: 43°00′42″N 88°13′54″W / 43.01167°N 88.23167°W / 43.01167; -88.23167
Countryഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംവിസ്കോൺസിൻ
കൌണ്ടിWaukesha
ഭരണസമ്പ്രദായം
 • മേയർഷോൺ എൻ. റെയ്ലി
വിസ്തീർണ്ണം
 • നഗരം, കൌണ്ടി ആസ്ഥാനം25.80 ച മൈ (66.83 ച.കി.മീ.)
 • ഭൂമി25.53 ച മൈ (66.12 ച.കി.മീ.)
 • ജലം0.27 ച മൈ (0.70 ച.കി.മീ.)  1.04%
ജനസംഖ്യ
 • നഗരം, കൌണ്ടി ആസ്ഥാനം71,991
 • കണക്ക് 
(2021)[3]
72,299
 • റാങ്ക്7th in Wisconsin
 • ജനസാന്ദ്രത2,831.92/ച മൈ (1,093.39/ച.കി.മീ.)
 • മെട്രോപ്രദേശം
1,760,268
 The population figure given for the metropolitan area is for the Milwaukee metropolitan area, which includes Waukesha
സമയമേഖലUTC−6 (Central)
 • Summer (DST)UTC−5 (Central)
ZIP Codes
53186-53189
ഏരിയ കോഡ്262
FIPS code55-84250
വെബ്സൈറ്റ്waukesha-wi.gov

വൗകെഷ (/ˈwɔːkɪʃɔː/) അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിനിലെ വൗകെഷാ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി ആസ്ഥാനവുമാണ്. മിൽവാക്കി മെട്രോപൊളിറ്റൻ ഏരിയയുടെ ഭാഗമാണ് ഈ നഗരം. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 70,718 ആയിരുന്നു. നഗരത്തിൻറെ പേരു വഹിക്കുന്ന വൗകെഷാ ഗ്രാമത്തോട് ചേർന്നാണ് നഗരം സ്ഥിതിചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

വൗകെഷ ഇപ്പോൾ ഉൾക്കൊള്ളുന്ന ഭൂപ്രദേശത്ത് 1834-ൽ യൂറോപ്യൻ-അമേരിക്കക്കാരാണ് ആദ്യമായി സ്ഥിരതാമസമാക്കിയിത്. മോറിസ് ഡി.കട്ട്‌ലർ ഈ പ്രദേശത്തെ ആദ്യ കുടിയേറ്റക്കാരനായി.[4] ആദ്യ കുടിയേറ്റക്കാർ എത്തുമ്പോൾ ഈ പ്രദേശത്ത് നിബിഡമായ കന്യാവനങ്ങളും വന്യമായ പുൽമേടുകളുമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. കുടിയേറ്റക്കാർ പ്രദേശത്ത് ഫാമുകളും റോഡുകളും സർക്കാർ കെട്ടിടങ്ങളും നിർമ്മിക്കുകയും ആദ്യകാല യാത്രാമാർഗ്ഗങ്ങൾ സ്ഥാപിക്കുകയും ചെയ്തു.[5]

വൗകെഷ നഗരത്തിൻറെ യഥാർത്ഥ സ്ഥാപകർ പൂർണ്ണമായും ന്യൂ ഇംഗ്ലണ്ടിൽ നിന്നുള്ള, പ്രത്യേകിച്ച് കണക്റ്റിക്കട്ട്, ഉൾനാടൻ  മസാച്യുസെറ്റ്സ്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരും കൂടാതെ ന്യൂ ഇംഗ്ലണ്ടിൽ നിന്ന് അമേരിക്കൻ വിപ്ലവത്തിന് തൊട്ടുപിന്നാലെ ആ പ്രദേശത്തേക്ക് കുടിയേറിയ മാതാപിതാക്കൾക്ക് ജനിച്ച അപ്‍സ്റ്റേറ്റ് ന്യൂയോർക്കിൽ നിന്നുള്ള ചിലരുമായിരുന്നു.  ഈ ആളുകൾ "യാങ്കി" കുടിയേറ്റക്കാരായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ 1600-കളിൽ ന്യൂ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഇംഗ്ലീഷ് പ്യൂരിറ്റൻമാരുടെ പിന്മുറക്കാരായിരുന്നു. 1800-കളുടെ തുടക്കത്തിൽ പടിഞ്ഞാറൻ ദിക്കിലേയ്ക്ക്, അക്കാലത്തെ വടക്കുപടിഞ്ഞാറൻ പ്രദേശത്തിന്റെ വന്യതയിലേക്ക് മുന്നേറിയ ന്യൂ ഇംഗ്ലണ്ട് കർഷകരുടെ ഒരു തരംഗത്തിന്റെ ഭാഗമായിരുന്നു അവർ. ഈറി  കനാലിന്റെ പൂർത്തീകരണം, ബ്ലാക്ക് ഹോക്ക് യുദ്ധത്തിന്റെ പര്യവസാനം എന്നിവയുടെ അനന്തര ഫലമായാണ് അവരിൽ ബഹുഭൂരിഭാഗവും ഈ പ്രദേശത്തേയ്ക്ക് കടന്നുവന്നത്. ഇന്നത്തെ  വൗകെഷാ കൗണ്ടിയായി മാറിയ പ്രദേശത്ത്  എത്തിയ ന്യൂ ഇംഗ്ലണ്ട് കുടിയേറ്റക്കാർ അവിടെ ഫാമുകൾ സ്ഥാപിക്കുകയും റോഡുകളും സർക്കാർ കെട്ടിടങ്ങളും സ്ഥാപിക്കുകയും ആദ്യകാല യാത്രാപഥങ്ങൾ സ്ഥാപിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തോടുള്ള അടങ്ങാത്ത ആവേശം, സ്‌കൂളുകളുടെ സ്ഥാപനം, അടിമത്ത വിരുദ്ധതയ്ക്കുള്ള ശക്തമായ പിന്തുണ എന്നിങ്ങനെയുള്ള യാങ്കി ന്യൂ ഇംഗ്ലണ്ട് മൂല്യങ്ങളും അവർ തങ്ങളോടൊപ്പം പുതിയ പ്രദേശത്തേയ്ക്ക് കൊണ്ടുവന്നു. ഭൂരിപക്ഷവും കോൺഗ്രിഗേഷനലിസ്റ്റ് സഭയിലെ അംഗങ്ങളായിരുന്ന അവരിലെ ചിലർ എപ്പിസ്കോപ്പാ സഭക്കാർ ആയിരുന്നു. ഇപ്പോൾ വൗകെഷാ കൗണ്ടിയായി മാറിയ പ്രദേശത്തയ്ക്ക് മാറുന്നതിന് മുമ്പ് അവരിൽ ചിലർ മെത്തഡിസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും മറ്റു ചിലർ ബാപ്റ്റിസ്റ്റുകളായി മാറുകയും ചെയ്തു. വിസ്കോൺസിനിലെ ഭൂരിഭാഗം പ്രദേശങ്ങളെയും പോലെ വൗകെഷയും അതിന്റെ ആദ്യകാല ചരിത്രത്തിന്റെ ഭൂരിഭാഗവും ന്യൂ ഇംഗ്ലണ്ട് സംസ്കാരിക പാരമ്പര്യത്തെ കൃത്യമായി പിന്തുടർന്നിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ 25.07 ചതുരശ്ര മൈൽ (64.93 ചതുരശ്ര കിലോമീറ്റർ) ആകെ വിസ്തീർണ്ണമുള്ള നഗരത്തിൻറെ 24.81 ചതുരശ്ര മൈൽ (64.26 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.26 ചതുരശ്ര മൈൽ (0.67 ചതുരശ്ര കിലോമീറ്റർ) ജലം ഉൾപ്പെട്ടതുമാണ്.[6]

Waukesha WWTP, Wisconsin (1991–2020 normals, extremes 1894–present) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 62
(17)
66
(19)
82
(28)
91
(33)
101
(38)
101
(38)
109
(43)
102
(39)
101
(38)
88
(31)
78
(26)
68
(20)
109
(43)
ശരാശരി കൂടിയ °F (°C) 27.7
(−2.4)
31.5
(−0.3)
43.0
(6.1)
55.3
(12.9)
67.3
(19.6)
77.4
(25.2)
81.4
(27.4)
79.8
(26.6)
72.9
(22.7)
60.0
(15.6)
45.0
(7.2)
33.0
(0.6)
56.2
(13.4)
പ്രതിദിന മാധ്യം °F (°C) 19.7
(−6.8)
23.0
(−5)
33.5
(0.8)
45.1
(7.3)
56.6
(13.7)
66.5
(19.2)
70.9
(21.6)
69.4
(20.8)
62.0
(16.7)
49.9
(9.9)
36.7
(2.6)
25.5
(−3.6)
46.6
(8.1)
ശരാശരി താഴ്ന്ന °F (°C) 11.6
(−11.3)
14.6
(−9.7)
24.0
(−4.4)
34.8
(1.6)
45.8
(7.7)
55.6
(13.1)
60.3
(15.7)
58.9
(14.9)
51.1
(10.6)
39.8
(4.3)
28.3
(−2.1)
18.1
(−7.7)
36.9
(2.7)
താഴ്ന്ന റെക്കോർഡ് °F (°C) −27
(−33)
−28
(−33)
−14
(−26)
7
(−14)
25
(−4)
29
(−2)
41
(5)
35
(2)
25
(−4)
7
(−14)
−9
(−23)
−28
(−33)
−28
(−33)
മഴ/മഞ്ഞ് inches (mm) 1.60
(40.6)
1.71
(43.4)
1.93
(49)
3.65
(92.7)
3.97
(100.8)
4.88
(124)
3.99
(101.3)
4.18
(106.2)
3.27
(83.1)
2.92
(74.2)
2.15
(54.6)
1.70
(43.2)
35.95
(913.1)
മഞ്ഞുവീഴ്ച inches (cm) 10.4
(26.4)
10.1
(25.7)
4.6
(11.7)
1.1
(2.8)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
0.1
(0.3)
1.8
(4.6)
8.8
(22.4)
36.9
(93.7)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 9.4 8.2 7.6 11.0 12.8 11.2 8.9 9.2 8.6 9.8 8.5 9.4 114.6
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) 6.8 6.0 3.2 0.9 0.0 0.0 0.0 0.0 0.0 0.1 1.3 5.4 23.7
ഉറവിടം: NOAA[7][8]

അവലംബം

[തിരുത്തുക]
  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; wwwcensusgov എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "A Brief History of Waukesha". Wisconsin Historical Society. 2012-08-16. Retrieved 2019-01-15.
  5. The History of Waukesha County, Wisconsin: Containing an Account of Its Settlement, Growth, Development and Resources. 1880 pp. 173, 232, 233.
  6. "US Gazetteer files 2010". United States Census Bureau. Archived from the original on January 12, 2012. Retrieved 2012-11-18.
  7. "NowData - NOAA Online Weather Data". National Oceanic and Atmospheric Administration. Archived from the original on 2021-05-08. Retrieved June 15, 2021.
  8. "Station: Waukesha WWTP, WI". U.S. Climate Normals 2020: U.S. Monthly Climate Normals (1991-2020). National Oceanic and Atmospheric Administration. Retrieved June 15, 2021.
"https://ml.wikipedia.org/w/index.php?title=വൗകെഷാ&oldid=4110784" എന്ന താളിൽനിന്ന് ശേഖരിച്ചത്