നഗരവത്കരണം
നഗരവത്കരണം അർഥമാക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിലേക്കുള്ള ജനസംഖ്യയുടെ മാറ്റവും, ( അല്ലെങ്കിൽ " നഗരപ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ അനുപാതത്തിലുള്ള പെട്ടെന്നുള്ള വർധനവ് "), ഓരോ സമൂഹവും മാറ്റത്തിനോടു ചേർന്നുപോകുന്ന വഴികളുമാണ്. [1] പട്ടണങ്ങളും നഗരങ്ങളും ഉണ്ടാകുകയും കേന്ദ്രഭാഗങ്ങളിൽ കൂടുതൽ ആളുകൾ ജീവിക്കാനും ജോലിചെയ്യാനും ആരംഭിക്കുന്നതോടെ കൂടുതൽ വലുതാകുകയും ചെയ്യുന്ന പ്രക്രിയയാണ് പ്രധാനമായും ഇവിടെ നടക്കുന്നത്. [2] അമേരിക്ക മുന്നോട്ട് വെയ്ക്കുന്നത്, 2008 ന്റെ അവസാനത്തോടെ ലോകജനസംഖ്യയിൽ പകുതിയും നഗരപ്രദേശത്ത് ജീവിച്ചേക്കാം എന്നാണ്. [3] 2050 ആകുന്നതോടെ വികസ്വര രാജ്യങ്ങളിലെ എകദേശം 64% പേരും വികസിത രാജ്യങ്ങളിലെ 86% ശതമാനം പേരും നഗരവൽക്കരണത്തിന് വിധേയമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. [4]
ഭൂമിശാസ്ത്രം, സോഷ്യോളജി, ധനതത്ത്വശാസ്ത്രം, നഗരാസൂത്രണം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളുമായി നഗരവത്ക്കരണം ബന്ധപ്പെട്ടിരിക്കുന്നു. സ്ഥാപിതമായ ഒരു സമയത്തിലെ ഒരു പ്രത്യേക സാഹചര്യമായോ (ഉദാഹരണത്തിന്: നഗരങ്ങളിലേയോ പട്ടണങ്ങളിലേയോ ആകെ ജനസംഖ്യയുടേയോ അല്ലെങ്കിൽ പ്രദേശത്തിന്റേയോ അനുപാതം) അല്ലെങ്കിൽ സമയത്തിനൊപ്പമുള്ള ആ സാഹചര്യത്തിന്റെ വർധനവായോ നഗരവത്ക്കരണത്തെ കാണാം.
ഇതും കാണുക
[തിരുത്തുക]
Contributors to urbanization:
Historical:
Regional:
അവലംബം
[തിരുത്തുക]- ↑ "Urbanization". MeSH browser. National Library of Medicine. Retrieved 5 November 2014.
The process whereby a society changes from a rural to an urban way of life. It refers also to the gradual increase in the proportion of people living in urban areas.
- ↑ "Urbanization in 2013". demographic partitions. Retrieved 8 July 2015.
- ↑ "UN says half the world's population will live in urban areas by end of 2008". International Herald Tribune. Associated Press. 26 February 2008. Archived from the original on 9 February 2009.
- ↑ "Urban life: Open-air computers". The Economist. 27 October 2012. Retrieved 20 March 2013.
Library resources |
---|
About നഗരവത്കരണം |