ഈവ് മില്ലർ
ദൃശ്യരൂപം
ഈവ് മില്ലർ | |
---|---|
ജനനം | Marilyn Miller ഓഗസ്റ്റ് 8, 1923 |
മരണം | ഓഗസ്റ്റ് 17, 1973 | (പ്രായം 50)
മരണ കാരണം | Suicide |
തൊഴിൽ | Actress |
സജീവ കാലം | 1945–1961 |
മാതാപിതാക്ക(ൾ) | Mr. and Mrs. Robert Stanley Miller |
ഈവ് മില്ലർ (ജനനം, മെർലിൻ മില്ലർ;[1] ഓഗസ്റ്റ് 8, 1923 - ഓഗസ്റ്റ് 17, 1973). 1945 നും 1961 നും ഇടയിലുള്ള കാലഘട്ടത്തിൽ 41 സിനിമകളിൽ അഭിനയിച്ച ഒരു അമേരിക്കൻ നടിയാണ്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച അവർ കാലിഫോർണിയയിലെ വാൻ ന്യൂസിൽവച്ച് തന്റെ 50 ആം വയസ്സിൽ ആത്മഹത്യ ചെയ്തു.
ആദ്യകാലം
[തിരുത്തുക]കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച ഈവ് മില്ലർ റോബർട്ട് സ്റ്റാൻലി മില്ലറുടെ[2] മകളായിരുന്നു. പിയാനോ സെയിൽസ്മാനായിരുന്ന പിതാവിനോടൊപ്പം സാൻ ഫ്രാൻസിസ്കോയിലാണ് മില്ലർ വളർന്നത്.[3]
രണ്ടാം ലോക മഹായുദ്ധത്തിന്റെ ആദ്യ വർഷങ്ങളിൽ ഈവ് മില്ലർ ഒരു കപ്പൽശാലയിൽ വെൽഡറായി ജോലി ചെയ്തിരുന്നു. എന്നിരുന്നാലും, യുദ്ധം അവസാനിക്കുന്നതിനുമുമ്പായിത്തന്നെ അവൾ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുമസ്തയായും പിന്നീട് ഒരു ഷോഗേളായും ജോലിയിൽ പ്രവേശിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Kirk Douglas Star of 'Big Trees'". Rocky Mount Telegram. North Carolina, Rocky Mount. April 27, 1952. p. 23. Retrieved 27 January 2019 – via Newspapers.com.
- ↑ Morton, Hortense (February 24, 1952). "Eve Miller: New Version Of Local Beauty Success". The San Francisco Examiner. California, San Francisco. p. Pictorial Review, p 14. Retrieved 27 January 2019 – via Newspapers.com.
- ↑ Profile, GlamourGirlsoftheSilverScreen.com; accessed January 27, 2018.