കടുപ്പം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കടുപ്പം
- കൂടുതലായിരിക്കുന്ന അവസ്ഥ, അമർത്തിയാൽ പതുങ്ങാതെ ഉറപ്പായിരിക്കുന്ന അവസ്ഥ. ഉദാ: കല്ലിന്റെ കടുപ്പം;
- കാഠിന്യം, ഉഗ്രത, കാർക്കശ്യം, അസഹ്യമായ സ്ഥിതി;
- നിർദയത്വം, വാക്കിലോ പെരുമാറ്റത്തിലോ യാതൊരു അലിവുമില്ലായ്മ;
- ഗുണാധിക്യമുള്ള സ്ഥിതി (ചിലപദാർഥങ്ങൾക്ക്);
- പ്രയാസം, ഉദാ: പരീക്ഷയുടെ കടുപ്പം. കടുപ്പക്കാരൻ = കഠിനഹൃദയൻ, കടുങ്കൈ പ്രവർത്തിക്കുന്നവൻ, നിർദയൻ