ഉർദു
ഉർദു | |
---|---|
اُردو | |
Native to | ഇന്ത്യ, പാകിസ്താൻ |
Region | ദക്ഷിണേഷ്യ (ഇന്ത്യൻ ഉപഭൂഖണ്ഡം) |
Native speakers | 11 കോടി പ്രധാനഭാഷയായി (1993) 48 കോടി ആകെ (1999) |
ഉർദു ലിപി (നസ്താലീക് ലിപി) | |
Official status | |
Official language in | ഇന്ത്യ (ഡൽഹി, ഉത്തർപ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ) പാകിസ്താൻ (ഉർദു ) |
Regulated by | ദേശീയ ഭാഷ അതോറിറ്റി, നാഷനൽ കൗൺസിൽ ഫൊർ പ്രൊമോഷൻ ഫോർ ഉർദു |
Language codes | |
ISO 639-1 | ur |
ISO 639-2 | urd |
ISO 639-3 | urd |
ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയും പാകിസ്താനിലെ ദേശീയഭാഷയുമാണ് ഉർദു. ദില്ലിയിലെ സുൽത്താൻ വംശത്തിന്റെ കാലത്ത് അപഭ്രംശ ഭാഷകളിൽ നിന്നും രൂപാന്തരപ്പെട്ടതും മുഗളരുടെ കാലത്ത് പേർഷ്യൻ, അറബി, തുർക്കിഷ് [അവലംബം ആവശ്യമാണ്] എന്നീ ഭാഷകളുടെ സ്വാധീനത്താൽ വികാസം പ്രാപിച്ചതുമായ ഭാഷയാണ് ഉർദു.[1] ഹിന്ദിയുമായി വളരെയേറെ സാമ്യമുണ്ടെങ്കിലും അറബി ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവിൽ പേർഷ്യൻ, അറബി എന്നിവയുടെ സ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു.
ഭാരതത്തിൽ ഏകദേശം 4.8 കോടി ആളുകൾ മാതൃഭാഷയായി ഈ ഭാഷ സംസാരിക്കുന്നുണ്ട് - ആന്ധ്രാപ്രദേശ്, ബീഹാർ, ദില്ലി, ജമ്മു-കശ്മീർ, മധ്യപ്രദേശ് , ഉത്തർപ്രദേശ്, കർണാടക , മഹാരാഷ്ട്ര, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും ഉർദു സംസാരിച്ചുവരുന്നത്. പാകിസ്താനിൽ ഉർദു പ്രധാനഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം ഒരു കോടിയോളമാണ്. [2]
ഉർദു കവിയായ ഡോ. മുഹമ്മദ് അല്ലാമാ ഇഖ്ബാലിന്റെ ജന്മദിനമായ നവംബർ 9 ലോക ഉർദു ദിനമായി ആചരിച്ചുവരുന്നു.
ചരിത്രം
[തിരുത്തുക]ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് ഇന്നത്തെ ഉർദുവും ഹിന്ദിയും, ഹിന്ദുസ്താനി എന്നോ ഉർദു എന്നോ ആയിരുന്നു അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് അക്കാലത്തിനു മുമ്പുള്ള ഉർദുവിന്റെയും ഹിന്ദുസ്താനിയുടെയും ചരിത്രം ഒന്നുതന്നെയാണ്.
ദില്ലിയാണ് ഉർദുവിന്റെ ജന്മസ്ഥലമായി കണക്കാക്കുന്നത്. ദില്ലിയിൽ ജീവിക്കാത്ത ആരെയും ഉർദുവിന്റെ യഥാർത്ഥവിദ്വാനായി കണക്കാക്കാനാവില്ലെന്നും പുരാനി ദില്ലിയിൽ ജമാ മസ്ജിദിന്റെ പടവുകളാണ് ഈ ഭാഷയുടെ ഏറ്റവും മികച്ച പഠനകേന്ദ്രമെന്നുമാണ് മൗലവി അബ്ദുൾ ഹഖ് പരാമർശിച്ചിരിക്കുന്നത്.[3] ദില്ലിയിലെ മുഗൾ ഭരണകാലത്ത് നിരവധി ഉർദു സാഹിത്യകാരന്മാരും സൃഷ്ടികളും ഉടലെടുത്തു. ഉർദുവിന്റെ സ്ത്രീകൾ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഭാഷാഭേദവും ദില്ലിയിൽ പ്രചരിച്ചിരുന്നു. സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ള സ്ത്രീകളുടെയിടയിലും ഈ വകഭേദത്തിന് പ്രചാരമുണ്ടായിരുന്നു.[3]
ലിപി
[തിരുത്തുക]അറബിക് ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ പേർഷ്യൻ ലിപി(നസ്താലീക് രീതി) ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ടാണ് ഉർദു എഴുതുന്നത്.
അക്ഷരം | പേര് | ഉച്ചാരണം (Phonemic representation in IPA) |
---|---|---|
ا | alif അലിഫ് | അ ആ /ɪ/,/ʊ/,/ɘ/,/ɑ/ depending on diacritical marks |
ب | be ബെ | ബ /b/ |
پ | pe പെ | പ /p/ |
ت | te തെ | ത /t̪/ |
ٹ | ṭeടെ | ട /ʈ/ |
ث | se സെ | സ /s/ |
ج | jīm ജീം | ജ /dʒ/ |
چ | ce ചെ | ച /tʃ/ |
ح | baṛī heഹേ | ഹ /h/ |
خ | kheഖെ | ഖ /x/ |
د | dālദാൽ | ദ dental /d̪/ |
ڈ | ḍālഡാൽ | ഡ retroflex /ɖ/ |
ذ | zāl സാൽ | സ (ज़) /z/ |
ر | re രെ | ര dental /rʃ/ |
ڑ | ṛeഡെ | ഡ retroflex /ɽ/ |
ز | ze സെ | സ /z/ |
ژ | zhe സെ | സ /ʒ/ |
س | sīn സീൻ | സ /s/ |
ش | shīn ശീൻ | ശ /ʃ/ |
ص | su'ād സ്വാദ് | സ /s/ |
ض | zu'ād സ്വാദ് ज़्वाद | സ ज़ /z/ |
ط | to'eതൊ | ത /t/ dental |
ظ | zo'e സൊ ज़ो | സ ज़ /z/ |
ع | ‘ainഅയെൻ | അ /ɑ/ after a consonant; otherwise /ʔ/, /ə/, or silent. |
غ | ghain ഗയെൻ | ഗ /ɣ/ |
ف | fe ഫെ | ഫ /f/ |
ق | qāf ക്വാഫ് | ക്വ/q/ |
ک | kāf കാഫ് | ക /k/ |
گ | gāf ഗാഫ് | ഗ /g/ |
ل | lām ലാം | ല /l/ |
م | mīmമീം | മ /m/ |
ن | nūn നൂൻ | ന /n/ or a nasal vowel |
و | vā'o വാഓ | വ,ഉ, ഊ,ഒ,ഔ /v/, /u/, /ʊ/, /o/, /ow/ |
ہ, ﮩ, ﮨ | choṭī he ചെറിയ ഹെ | ഹ,ആ /ɑ/ at the end of a word, otherwise /h/ or silent |
ھ | do cashmī he | indicates that the preceding consonant is aspirated (/pʰ/, /t̪ʰ/, /ʈʰ/, /tʃʰ/, /kʰ/) or murmured (/bʱ/, /d̪ʱ/, /ɖʱ/, /dʒʱ/, /gʱ/). |
ء | hamzah ഹംസ | അ /ʔ/ or silent |
ی | choṭī yeചെറിയ എ | യ,ഇ,എ,ഏ /j/, /i/, /e/, /ɛ/ |
ے | baṛī yeവലിയ എ | ഏ /eː/ |
സംസാരം
[തിരുത്തുക]ഇംഗ്ലീഷ് | ഉർദു | ലിപ്യന്തരണം | കുറിപ്പ് |
---|---|---|---|
Hello | السلام علیکم | assalāmu ‘alaikum അസ്സലാമു അലൈകും | lit. "Peace be upon you." (from Arabic) |
Hello | و علیکم السلام | vālikum assalām വ അലൈകുമുസ്സലാം | lit. "And upon you, peace." Response to assalāmu ‘alaikum (from Arabic) |
Hello | (آداب (عرض ہے | ādāb (arz hai) ആദാബ് (അർസ് ഹൈ) | lit. "Regards (are expressed)", a very formal secular greeting |
Good Bye | خدا حافظ | khudā hāfiz ഖുദാ ഹാഫിസ് | lit. "May God be your Guardian" . Standard and commonly used by Muslims and non-Muslims, or al vida formally spoken all over |
yes | ہاں | hān ഹാങ് | casual |
yes | جی | jī ജീ | formal |
yes | جی ہاں | jī hānജീ ഹാങ് | confident formal |
no | نا | nā നാ | casual |
no | نہیں، جی نہیں | nahīn, jī nahīn നഹീ, ജീ നഹീ | formal;jī nahīn is considered more formal |
please | مہربانی | meharbānī മെഹർബാനി | |
thank you | شکریہ | shukrīā ശുക്രിയ | |
Please come in | تشریف لائیے | tashrīf laīe തശ്രീഫ് ലായിയേ | lit. "Bring your honour" |
Please have a seat | تشریف رکھیئے | tashrīf rakhīe തശ്രീഫ് രഖിയേ | lit. "Place your honour" |
I am happy to meet you | آپ سے مل کر خوشی ہوئی | āp se mil kar khushī hūye ആപ് സേ മിൽകർ ഖുശി ഹുയീ | lit. "Having met you happiness happened" |
Do you speak English? | کیا اپ انگریزی بولتے ہیں؟ | kya āp angrezī bolte hain? ആപ് അംഗ്രേസി ബോൽതേ ഹൈ | lit. "Do you speak English?" |
I do not speak Urdu. | میں اردو نہیں بولتا/بولتی | main urdū nahīn boltā/boltī മൈ ഉർദു നഹി ബോൽതാ/ബോൽതി | boltā is masculine, boltī is feminine |
My name is Raju | میرا نام راجو ہے | merā nām rāju hai മേരാ നാം രാജു ഹൈ | |
Which way to Lahore? | لاھور کس طرف ہے؟ | lāhaur kis taraf hai? ലാഹോർ കിസ് തരഫ് ഹൈ? | |
Where is Lucknow? | لکھنؤ کہاں ہے؟ | lakhnau kahān hai ലഖ്നൗ കഹാങ് ഹൈ? | |
Urdu is a good language. | اردو اچھی زبان ہے | urdū achchhī zabān hai ഉർദു അച്ഛീ സബാൻ ഹൈ |
അവലംബം
[തിരുത്തുക]- ↑ "Urdu's origin: it's not a "camp language"". dawn.com. Retrieved 5 July 2015.
- ↑ http://www.ethnologue.com/show_language.asp?code=urd
- ↑ 3.0 3.1 വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 35. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |